സാമ്പത്തിക ബുദ്ധിമുട്ട്,ഫഹദ് ഫാസിലിന്റെ മാലിക് പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് ഒ.ടി.ടി റിലീസിന്

കെ ആര്‍ അനൂപ്

ബുധന്‍, 9 ജൂണ്‍ 2021 (16:19 IST)
ഫഹദ് ഫാസിലിന്റെ മാലിക്, പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്നീ ചിത്രങ്ങള്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച രണ്ടു ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും100 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ ഇതിന്റെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും നിര്‍മ്മാതാവ് ആന്റോ ജോസഫ് പറയുന്നു.
 
മെയ് 13ന് മരയ്ക്കാര്‍ റിലീസിനൊപ്പം മാലിക്കും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനം കൂടി തീയേറ്ററുകള്‍ അടച്ചതിനാല്‍ റിലീസ് മാറ്റേണ്ടി വന്നു എന്നും നിര്‍മ്മാതാവ് ഓര്‍മിപ്പിച്ചു. തന്റെ മൂന്ന് ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുവാനായി നില്‍ക്കുകയാണെന്നും ഒരു ചിത്രം ഷൂട്ടിംഗ് പകുതിയായി. തിയേറ്ററുകള്‍ എന്ന് തുറക്കുമെന്ന വ്യക്തമായ ധാരണ ഇല്ലാത്തതിനാല്‍ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനാലും ഈ രണ്ടു ചിത്രങ്ങളും ഒ.ടി.ടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍