അജിത്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ അല്‍ഫോണ്‍സ് പുത്രന്‍ ? സംവിധായകന്റെ ആഗ്രഹം

കെ ആര്‍ അനൂപ്

വെള്ളി, 20 ജനുവരി 2023 (15:09 IST)
അല്‍ഫോണ്‍സ് പുത്രന്‍ തന്റെ പത്തുവര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 4 ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്.നടന്‍ അജിത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അല്‍ഫോണ്‍സ് പുത്രന്റെ ആരാധകന്‍ അഭ്യര്‍ത്ഥിച്ചു.  
 
 താന്‍ ഇതുവരെയും അജിത് കുമാറിനെ നേരില്‍ കണ്ടിട്ടില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.നിവിന്‍ പോളിയിലൂടെയാണ് പ്രേമം സിനിമ അജിത്തിന് ഇഷ്ടമായത് അറിഞ്ഞത്.കഴിഞ്ഞ 8 വര്‍ഷത്തിനിടെ നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയിലൂടെയും അദ്ദേഹവുമായി അടുത്ത മറ്റൊരു വ്യക്തിയിലൂടെയും അല്‍ഫോണ്‍സ് പുത്രന്‍ നേരില്‍ കാണാന്‍ ശ്രമിച്ചു. പ്രായമാകുന്നതിന് മുമ്പ് അജിത്തിനെ കാണാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
 
അജിത് കുമാര്‍ സാറിനെ വച്ച് താന്‍ ഒരു സിനിമ ചെയ്താല്‍ എല്ലാ തിയറ്ററുകളിലും 100 ദിവസമെങ്കിലും ആ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍