120 കോടി കടന്ന് 'തുനിവ്'!

കെ ആര്‍ അനൂപ്

ചൊവ്വ, 17 ജനുവരി 2023 (12:50 IST)
അജിത്തും മഞ്ജു വാര്യരും പ്രധാന വേഷങ്ങളില്‍ എതിയ 'തുനിവ്' ജനുവരി 11 ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.
 
120 കോടി രൂപ നേടിക്കഴിഞ്ഞു.ചിത്രം ആദ്യ ദിനം 25 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി.തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യ ആഴ്ചയ്ക്ക് ശേഷം സിനിമയുടെ കളക്ഷനില്‍ ഇടവ് കാണാനാകുന്നു.
 
അജിത്തിനെയും മഞ്ജു വാര്യരെയും കൂടാതെ സമുദ്രക്കനി, ജോണ്‍ കൊക്കന്‍, സിബി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍