കേരളത്തില്‍ വിജയ് ആണോ അജിത്താണോ നേട്ടം കൊയ്ത് ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 12 ജനുവരി 2023 (12:45 IST)
വിജയ്, അജിത്ത് ചിത്രങ്ങള്‍ കേരളത്തിലെ എപ്പോള്‍ എത്തുമ്പോഴും തിയേറ്ററുകളില്‍ ഉത്സവകാലമാണ്. 'തുനിവും' 'വാരിസും' ഒരേ ദിവസം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് ആദ്യ ദിവസത്തെ കളക്ഷന്‍ എത്രയായിരിക്കും എന്നതാണ്.
 
കേരളത്തിലെ കളക്ഷനില്‍ അജിത്ത് ആണോ വിജയ് ആണോ മുന്നില്‍ എന്നത് ഇപ്പോള്‍ അറിയാം. പതിവ് തെറ്റിക്കാതെ വിജയ് തന്നെയാണ് കേരളത്തിലെ തീയേറ്ററുകളില്‍ നേട്ടം കൊയ്ത്.
 
ഒറ്റ ദിവസം കൊണ്ട് കേരള ബോക്‌സ് ഓഫീസില്‍ നിന്നും 4.37 കോടി രൂപയാണ് വിജയ് ചിത്രം നേടിയത്.1.35 കോടിയാണ് 'തുനിവ്'ന് സ്വന്തമാക്കാന്‍ ആയത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍