'വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരിക്കലും മറക്കില്ല'; നടനെക്കുറിച്ച് 'വാരിസ്'സംവിധായകന്‍

കെ ആര്‍ അനൂപ്

ബുധന്‍, 11 ജനുവരി 2023 (15:09 IST)
വിജയ് നായകനായി എത്തിയ 'വാരിസ്' സംവിധാനം ചെയ്തത് വംശി പൈഡിപ്പള്ളിയാണ്. സംവിധായകന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ആരാധകരുടെ കൂടെ ഇന്ന് ഫാന്‍ ഷോ സംവിധായകന്‍ കണ്ടിരുന്നു. സിനിമയ്ക്ക് ലഭിച്ച നല്ല പ്രതികരണങ്ങളില്‍ സംവിധായകന്‍ ശരിക്കും സന്തോഷത്തിലാണ്.
 
വിജയ് വലിയ താരമാണെങ്കിലും സിനിമയുടെ സെറ്റുകളില്‍ ഒരിക്കലും അങ്ങനെ പെരുമാറിയിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു.  
വിജയ് എപ്പോഴും പ്രൊഫഷണലിസം കാത്തുസൂക്ഷിക്കുകയും തന്റെ രംഗങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് നടനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.വിജയ്യ്ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരിക്കലും മറക്കില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വിജയ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച സംവിധായകന്‍ 'വാരിസ്'വിന്റെ ആദ്യ ഷെഡ്യൂള്‍ അവിസ്മരണീയമാണെന്ന് പറഞ്ഞിരുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍