'വാരിസ്' ആദ്യദിനം 25 കോടി ?

കെ ആര്‍ അനൂപ്

ബുധന്‍, 11 ജനുവരി 2023 (15:02 IST)
വിജയ്യുടെ 'വാരിസ്' പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനം ചിത്രം എത്ര നേടുമെന്ന് അറിയാമോ ?
 
ആദ്യ ദിവസം തന്നെ ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഏകദേശം 25 കോടി രൂപ കളക്ഷന്‍ നേടിയേക്കുമെന്ന് സിനിമാ അനലിസ്റ്റുകള്‍ കണക്കുകൂട്ടുന്നു.ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ ആദ്യ ദിനത്തേക്കാള്‍ ഉയര്‍ന്നേക്കാം.
 
വിജയ് ചിത്രങ്ങളായ 'ബീസ്റ്റ്', 'മാസ്റ്റര്‍', 'ബിഗില്‍, 'സര്‍ക്കാര്‍' എന്നിവയെല്ലാം 200 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു.
 
ഫാമിലി ഇമോഷന്‍, ആക്ഷന്‍, നല്ല പാട്ടുകള്‍ തുടങ്ങി പക്കാ വിജയ് സിനിമ തന്നെയാണ് വാരിസ്.ചിത്രത്തിന് ആദ്യ ഷോകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററുകളിലെ പ്രദര്‍ശനശേഷം വാരിസ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും.
 
ആമസോണ്‍ പ്രൈം വീഡിയോ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം വന്‍ തുകയ്ക്ക് സ്വന്തമാക്കി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍