ജാനകി ജാനെ...സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍, ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കെ ആര്‍ അനൂപ്

ബുധന്‍, 11 ജനുവരി 2023 (13:08 IST)
ജാനകി ജാനെയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. സൈജു കുറുപ്പും നവ്യ നായരും പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ കൂടിയാണിത്.അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന സിനിമയില്‍ ഷറഫുദ്ദീന്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു.
 
38 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പുഴു സംവിധായകയുമായ രത്തീന എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി സിനിമയുടെ ഭാഗമാണ്.
 
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍