സ്പെഷ്യല്‍ ഷോ അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍, തിയേറ്ററുകളില്‍ നേട്ടം കൊയ്യാന്‍ വാരിസും തുനിവും

കെ ആര്‍ അനൂപ്

വ്യാഴം, 12 ജനുവരി 2023 (12:40 IST)
വിജയ്യുടെ 'വാരിസ്', അജിത്തിന്റെ 'തുനിവ്' എന്നീ സിനിമകള്‍ പൊങ്കലിന് മുന്നോടിയായാണ് തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനം പ്രത്യേക ഷോകളോടെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രവര്‍ത്തി ദിനം ആയിട്ട് പോലും വന്‍ ഓപ്പണിംഗ് നേടാനായി.
 
ജനുവരി 13 മുതല്‍ 18 വരെ തിയേറ്ററുകള്‍ക്ക് സ്പെഷ്യല്‍ ഷോ അനുവദിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ വിസമ്മതിച്ചെങ്കിലും ഇപ്പോള്‍ അനുകൂല തീരുമാനം ഉണ്ടായിരിക്കുകയാണ്.  
 സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളില്‍ ജനുവരി 18 വരെ അധിക പ്രദര്‍ശനം നടത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 17 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ 2 സിനിമകളും ആദ്യദിനം തന്നെ സ്വന്തമാക്കി കഴിഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള കണക്കുകളാണ് ആദ്യം പുറത്തുവന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍