'വാരിസ്' 200 കോടിയെ ട്രോളി 'തുനിവ്' വിതരണക്കാര്‍, അജിത്തിന്റെ സിനിമയുടെ കളക്ഷനെ കുറിച്ച് മിണ്ടാതെ നിര്‍മ്മാതാക്കള്‍ !

കെ ആര്‍ അനൂപ്

ബുധന്‍, 18 ജനുവരി 2023 (17:36 IST)
ആരാധകര്‍ക്ക് പൊങ്കല്‍ ട്രീറ്റായി ജനുവരി 11 നാണ് 'തുനിവ്', 'വാരിസ്' റിലീസ് ചെയ്തത്.'വാരിസ്' നിര്‍മ്മാതാക്കള്‍ ഇന്ന് (ജനുവരി 18) 7 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ നിന്ന് 210 കോടി രൂപ നേടിയതായി പ്രഖ്യാപിക്കുകയും ഒരു പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തു.
എന്നാല്‍ മറുപടിയായി 'തുനിവ്' വിതരണക്കാരന്‍ വിജയുടെ 'വാരിസ്' 200 കോടിയിലെത്തിയതിനെ പരിഹസിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചു. ഇത് വ്യാജ റിപ്പോര്‍ട്ടാണെന്ന് പരോക്ഷമായി സൂചന നല്‍കുകയും ചെയ്തു.അതാണ് ചര്‍ച്ചയാകുന്നത്.