ഒടുവില്‍ ആ പ്രഖ്യാപനം എത്തി..., 12 വര്‍ഷത്തെ ഇടവേള, മോഹന്‍ലാല്‍-ഷാജി കൈലാസ് കൂട്ടുകെട്ട്,'എലോണ്‍' റിലീസ് തീയതി

കെ ആര്‍ അനൂപ്
വെള്ളി, 6 ജനുവരി 2023 (09:11 IST)
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'. റിലീസ് പ്രഖ്യാപിച്ച് എലോണ്‍. ജനുവരി 26നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്.
 
രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.'എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്തതാണ്. അത് തിയറ്ററില്‍ കൊണ്ടുവരാന്‍ പറ്റില്ല. വന്നാല്‍ നിങ്ങള്‍ ലാ?ഗ് എന്ന് പറയും. വേറൊരു മൂഡിലെടുത്ത സിനിമയാണത്.'-ഷാജി കൈലാസ് നേരത്തെ പറഞ്ഞിരുന്നു.
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം എലോണ്‍ ആണ് മുപ്പതാമത്തെ സിനിമ.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article