Bigg Boss Malayalam Season 5 : നാദിറ കൊണ്ടുപോയ ഏഴേമുക്കാല്‍ ലക്ഷം കുറഞ്ഞില്ല ! അഖില്‍ മാരാര്‍ക്ക് കിട്ടിയത് 50 ലക്ഷത്തിനൊപ്പം മറ്റൊരു സര്‍പ്രൈസ് സമ്മാനവും
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം സീസണ് ഫൈവില്‍ കിരീടം ചൂടി അഖില്‍ മാരാര്‍. വമ്പിച്ച പ്രേക്ഷക പിന്തുണയോടെയാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ് ഫൈവ് ടൈറ്റില്‍ വിന്നറായത്. അഞ്ചാം സീസണിലെ വിജയിക്ക് 50 ലക്ഷം രൂപയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഫിനാലെയ്ക്ക് മുന്‍പ് മറ്റൊരു മത്സരാര്‍ഥിയായ നാദിറ മെഹ്റിന് ഏഴേമുക്കാല്‍ ലക്ഷവുമായി ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരുന്നു. ഈ പണം ടൈറ്റില്‍ വിന്നറുടെ സമ്മാനത്തുകയായ 50 ലക്ഷത്തില്‍ നിന്ന് കുറയ്ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അത് സംഭവിച്ചിട്ടില്ലെന്നാണ് സൂചന.
നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് 50 ലക്ഷം രൂപയും അഖില്‍ മാരാര്‍ക്ക് കിട്ടിയിട്ടുണ്ട്. മാത്രമല്ല ഒരു സര്‍പ്രൈസ് സമ്മാനവും അഖില്‍ മാരാര്‍ക്ക് ബിഗ് ബോസ് നല്കി. ഷോയുടെ ടൈറ്റില്‍ സ്പോണ്സര്മാരില് ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്.യു.വി ആയ ഫ്രോങ്ക്സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് കാറിന്റെ താക്കോല്‍ വിജയിക്ക് സമ്മാനിച്ചത്.
21 മത്സരാര്‍ഥികളാണ് സീസണ് ഫൈവില്‍ മാറ്റുരച്ചത്. ജനപ്രീതിയില്‍ തുടക്കം മുതല്‍ തന്നെ അഖില്‍ മാരാര്‍ വളരെ മുന്നിലായിരുന്നു. ബിഗ് ബോസ് മെറ്റീരിയല്‍ എന്നാണ് അഖിലിനെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. റെനീഷ റെഹ്മാന് ആണ് ഫസ്റ്റ് റണ്ണറപ്പ് ആയത്. ജുനൈസ് വി.പി. മൂന്നാം സ്ഥാനത്തും ശോഭാ വിശ്വനാഥ് നാലാം സ്ഥാനത്തും എത്തി. നടന് ഷിജുവാണ് അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്.