പ്രണവിനോ ദുല്‍ഖറിനോ മേലുള്ള ഭാരം എന്റെ മകനുണ്ടാവില്ല, ഞാന്‍ വലിയൊരു നടനല്ല എന്നതാണ് അതിന് കാരണം: സുരേഷ് ഗോപി

ഞായര്‍, 2 ജൂലൈ 2023 (17:48 IST)
താനൊരു വലിയ നടനല്ലാത്തതിനാല്‍ പ്രണവ് മോഹന്‍ലാലിനോ ദുല്‍ഖര്‍ സല്‍മാനോ മേലുള്ള അമിതമായ ഭാരം തന്റെ മകന് ഉണ്ടാവില്ലെന്ന് നടന്‍ സുരേഷ് ഗോപി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
 
യേശുദാസിന്റെ മകന്‍ പാടുന്നു എന്ന് പറയുമ്പോള്‍ വിജയ്ക്ക് മേലുള്ള ഭാരം അല്ലെങ്കില്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ദുല്‍ഖറിനുണ്ടാവുന്ന ഭാരം പ്രണവ് മോഹന്‍ലാലിന് മേലുള്ള ഭാരം ഗോകുലിനുണ്ടാവില്ല. ഞാന്‍ ഒരു വലിയ നടനല്ല എന്നതാണ് അതിന് കാരണം. സുരേഷ് ഗോപി പറഞ്ഞു. അതേസമയം അച്ഛന്‍ തനിക്ക് അത്തരം സമ്മര്‍ദ്ദങ്ങള്‍ തന്നിട്ടില്ലെന്ന് ഗോകുല്‍ സുരേഷും വ്യക്തമാക്കി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രം. വമ്പന്‍ താരനിരയുമായെത്തുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍