ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ 140 അംഗ നിയമസഭയില്‍ ബിജെപി പ്രാതിനിധ്യമില്ലെന്ന കാര്യം ഗൗരവത്തോടെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഇതോടെയാണ് സുരേഷ്‌ഗോപിയെ കേരളത്തിന്റെ മുഖമായി ഉയര്‍ത്തികാണിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
നേരത്തെ 2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരെഞ്ഞെടുപ്പിലും സുരേഷ്‌ഗോപി തൃശൂരില്‍ നിന്നും മത്സരിച്ചിരുന്നു. 2024ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പിലും സുരേഷ്‌ഗോപി തൃശൂരില്‍ നിന്ന് തന്നെ മത്സരിക്കുമെന്നാണ് കരുതുന്നത്. 2014ലാണ് സുരേഷ്‌ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരെഞ്ഞെടുത്തത്. മന്ത്രിസഭാാ പുനസംഘടനയുമായി ബന്ധപ്പെട്ട വിശാല മന്ത്രിസഭായോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.