വിൻഡീസ് പരമ്പരയ്ക്ക് പിന്നാലെ അയർലൻഡിലേക്ക്, സഞ്ജുവിന് കൂടുതൽ അവസരങ്ങൾ

വ്യാഴം, 29 ജൂണ്‍ 2023 (15:16 IST)
വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 18,20,23 തീയ്യതികളിലായി 3 ടീ20 മത്സരങ്ങളാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ കളിക്കുന്നത്. നിലവില്‍ വിന്‍ഡീസിനെതിരായ ഏകദിന ടീമില്‍ സ്ഥാനം നേടിയ സഞ്ജു ടി20 പരമ്പരയ്ക്കുള്ള ടീമിലും ഇടം നേടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും താരം ഇടം പിടിക്കും.
 
മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ,വിരാട് കോലി തുടങ്ങിയ താരങ്ങളെ ഉള്‍പ്പെടുത്താതെ യുവനിരയാകും അയര്‍ലന്‍ഡില്‍ കളിക്കുക. ഹാര്‍ദ്ദിക് പാണ്ഡ്യ നായകനാകുന്ന ടീമില്‍ സഞ്ജുവും ഇടം പിടിക്കാനാണ് സാധ്യത. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ടി20 പരമ്പര കളിക്കുന്ന അതേ ടീമിനെ തന്നെയാകും ഇന്ത്യ നിലനിര്‍ത്തുക. വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ഇടം നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.ഐപിഎല്ലിലെ പ്രകടനങ്ങളിലൂടെ ഞെട്ടിച്ച റിങ്കു സിംഗ് വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറുമെന്നും ക്രിക്കറ്റ് വൃത്തങ്ങള്‍ പറയുന്നു. യശ്വസി ജയ്‌സ്വാളും ഇന്ത്യയുടെ ടി20 ടീമില്‍ ഇടം പിടിച്ചേക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍