തമിഴിലെ മുൻനിര താരങ്ങളായ ചിമ്പു,വിശാൽ,വിജയ്സേതുപതി, എസ് കെ സൂര്യ,അഥർവ,യോഗി ബാബു തുടങ്ങിയ താരങ്ങളാണ് പട്ടികയിലുള്ളത്. താരങ്ങൾക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചയ്ക്ക് തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘവുമായി നിർമാതാക്കൾ ചർച്ച നടത്തിയിരുന്നു. പത്ത് സുരക്ഷാ ജീവനക്കാരെ വീതം നിയമിച്ച് നിർമാതാവിൽ നിന്നും കൂടുതൽ പ്രതിഫലം വാങ്ങിയെന്ന പേരിൽ ലക്ഷ്മി റായിക്കും അമലാ പോളിനുമെതിരെ നടപടി വന്നേക്കും.