11 വര്‍ഷത്തിനുശേഷം അജിത്തിനെ വിജയ് കാണുമോ? രണ്ട് സിനിമകളുടെ ചിത്രീകരണവും വിശാഖപട്ടണത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഓഗസ്റ്റ് 2022 (14:54 IST)
അജിത്ത് സിനിമ തിരക്കുകളില്‍. 'എകെ 61' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. യൂറോപ്പില്‍ യാത്രയിലായിരുന്ന നടന്‍ തിരിച്ചെത്തിയ ശേഷമുളള പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത് തുടക്കമായി.
 
നടന്‍ വിജയ്യുടെ 'വാരിസ്' ചിത്രീകരണവും വിശാഖപട്ടണത്ത് നടക്കുകയാണ്.കോളിവുഡ് സൂപ്പര്‍താരങ്ങളുടെ സിനിമ ചിത്രീകരണം ഇതേപോലെ ഒരേ സ്ഥലത്ത് ഇതിനുമുമ്പും നടന്നിട്ടുണ്ട്. 2011ല്‍ 'മങ്കാത്ത', 'വേലായുധം' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് അജിത്തും വിജയും കണ്ടുമുട്ടിയിരുന്നു.
 
 
 രണ്ട് കോളിവുഡ് താരങ്ങളും തുറമുഖ നഗരത്തില്‍ പരസ്പരം കാണുന്നതിന് സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.11 വര്‍ഷത്തിന് ശേഷം ഇരുവരും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഊ
 
 മഞ്ജു വാര്യരാണ് അജിത്തിന്റെ നായിക.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article