എന്നെ നായകനാക്കി ഒരു സിനിമ എടുത്താൽ മുടക്കിയ പണം തിരികെ ലഭിക്കുമോ ? അജു വർഗീസിന്റെ സംശയം അതായിരുന്നു

Webdunia
ഞായര്‍, 24 നവം‌ബര്‍ 2019 (11:18 IST)
മലയാള സിനിമയിലെ നിറസാനിധ്യമായ അജു വർഗീസ് കമല എന്ന സിനിമയിലൂടെ നായകനായി എത്തുകയാണ്. എന്നാൽ നായകനാകാനുള്ള ആത്മവിശ്വാസം തനിക്കുണ്ടായിരുന്നില്ല എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ അജു വർഗീസ്. അതിനുള്ള കാരണങ്ങളും അജു പറയുന്നുണ്ട്. 
 
ലൗ ആക്ഷൻ ഡ്രാമയുടെ റിലീസ് കാര്യങ്ങൾക്കായി ഓടി നടക്കുമ്പോഴാണ് രഞ്ജിത് ശങ്കറിന്റെ വാട്ട്സ് ആപ്പ് മെസേജ് ലഭിക്കുന്നത്. ' നിനക്ക് നായകനാകാനുള്ള സമയമായി തിരക്കഥ തയ്യാറായിട്ടുണ്ട്' എന്നായിരുന്നു സന്ദേശം. 'നായകൻ' എന്ന വാക്ക് കണ്ട് കണ്ണുതള്ളി ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. എന്ത് ധൈര്യത്തിലാണ് നിങ്ങൾ എന്നെ നായകനാക്കാൻ തീരുമാനിച്ചത് എന്നായിരുന്നു ഞാൻ ആദ്യം ചോദിച്ചത്.  
 
നായകനാകാൻ താൽപര്യമില്ലാത്ത ആളാണ് ഞാൻ, അത് വിനയം കൊണ്ട് പറയുന്നതല്ല. ഒരു നായകനാകുന്നതിനുള്ള പ്രയാസവും, നടൻ എന്ന നിലയിലുള്ള എന്റെ പരിമിതികളും അറിയാവുന്നതുകൊണ്ടാണ് അത്. ലൗ ആക്ഷൻ ഡ്രാമയുടെ റിലീസിമായി ബന്ധപ്പെട്ട ഓട്ടത്തിലായതിനാൽ പ്രൊഡക്ഷൻ സൈഡിൽനിന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. എന്നെ നായകനാകി ഒരു സിനിമ നിർമ്മിച്ചാൽ അതിന്റെ മുതൽ മുടക്കെങ്കിലും തിരികെ പിടിക്കാൻ സാധിക്കുമോ എന്നായിരുന്നു എന്റെ ആദ്യ സംശയം.
 
സൂപ്പർ താരങ്ങളുടെ ഡേറ്റ്പോലും ലഭിക്കാൻ ഒട്ടും പ്രയാസമില്ലാത്ത രഞ്ജിത് ശങ്കർ എന്തിന് എന്നെ വിളിച്ചു എന്നായി അടുത്ത ചിന്ത. എന്നെ വിശ്വസിച്ച് എന്റെ കുടുംമബം പോലും ഇത്രയും കോടികൾ മുടക്കില്ല എന്നുപോലും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ മറ്റാരെ വച്ചും ഈ കഥ ആലോചിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാമായി എന്നും അജു വർഗീസ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article