ഫഡ്നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ത്രികക്ഷി സഖ്യം, എൻസിപിയും ശിവസേനയും കരുക്കൾ നീക്കുന്നു

ഞായര്‍, 24 നവം‌ബര്‍ 2019 (10:19 IST)
മഹാരാഷ്ട്രയിയിൽ അധികാരം സ്ഥാപിക്കുന്നതിനുള്ള ബിജെപി നീക്കത്തെ ശക്തമായി പ്രതിരോധിക്കാൻ ശിവസേന എൻസിപി കോൺഗ്രസ് സഖ്യം. മഹാരാഷ്ട്രയിൽ ബിജെപി നടപടിക്കെതിരെ ത്രികക്ഷി സഖ്യം നൽകിയ ഹർജി സുപ്രീം കോടതി ഞായറാഴ്ച പരിഗണിക്കും. രാവിലെ 11 30 ന് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
 
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണ്, ദുരുദ്ദേശപരമായ നടപടിയാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണം, ഉടൻ നിയമസഭ വിളിച്ചു ചേർത്ത് വിശ്വാസം തെളിയിക്കാൻ നിർദേശം നൽകണം എന്നീ ആവശ്യങ്ങളാണ് ത്രികക്ഷി സഖ്യം ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.  
 
നിലവിലെ സ്ഥിതിയിൽ ബിജെപിക്ക് നിയമസഭയിൽ വിശ്വാസം തെളിയിക്കാൻ സധിക്കില്ല. അജിത് പവാറിനൊപ്പം പോയ എംഎൽഎമാരിൽ ഭൂരിഭാഗം എംഎൽഎമാരും ഔദ്യോഗിക പക്ഷത്തേക്ക് തിരികെയെത്തി. കഴിഞ്ഞ ദിവസം നടന്ന എൻസിപിയുടെ നിയമസഭാ കക്ഷി യോഗത്തിൽ അജിത് പവാർ ഉൾപ്പടെ നാല് എംഎൽഎമാർ മാത്രമാണ് വിട്ടുനിന്നത്. ശരദ് പവാറിനെ പാളയത്തിൽ എത്തിക്കാനുള്ള നീക്കത്തിലാണ് ഇപ്പോൾ ബിജെപി.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍