അജിത്ത് ദക്ഷിണാഫ്രിക്കയിലേക്ക്, 'വലിമൈ' ചിത്രീകരണം അവസാനഘട്ടത്തിൽ !

കെ ആര്‍ അനൂപ്
തിങ്കള്‍, 18 ജനുവരി 2021 (22:57 IST)
അജിത്തിന്റെ അറുപതാമത്തെ ചിത്രമായ 'വാലിമൈ' ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് നടൻ എത്തുന്നത്. നിരവധി ആക്ഷൻ സീക്വൻസുകളുള്ള ചിത്രത്തിൽ ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കാനായി 'വലിമൈ' ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകുമെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി അടുത്തിടെ ടീം ഒരു ഹസ്വ ഷെഡ്യൂൾ പൂർത്തിയാക്കി.
 
ചില പ്രധാന ആക്ഷൻ സീക്വൻസുകളുടെ ചിത്രീകരണത്തിനായാണ് സംവിധായകന്‍ എച്ച് വിനോദും സംഘവും ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. സ്റ്റണ്ട് രംഗങ്ങൾ അവിടെ ചിത്രീകരിക്കും എന്നാണ് വിവരം. ഈ ദക്ഷിണാഫ്രിക്കൻ ഷെഡ്യൂളിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
 
2019 ഡിസംബറിലാണ് വലിമൈ ചിത്രീകരണം ആരംഭിച്ചത്. കൊറോണ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നീളുകയായിരുന്നു. ബോണി കപൂറാണ് സിനിമ നിർമ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article