ഐശ്വര്യ രാജേഷിന്റെ 'ഭൂമിക', വനം കയ്യേറ്റം പ്രമേയം

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (21:35 IST)
കോളിവുഡിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് ഐശ്വര്യ രാജേഷ്. വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടിയുടെ അടുത്ത ചിത്രം ഭൂമിക ആണ്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയം രവി പുറത്തിറക്കി. പരിസ്ഥിതിയെക്കുറിച്ചും വനം കയ്യേറ്റത്തെക്കുറിച്ചുമായിരിക്കും സിനിമ എന്നതാണ് പോസ്റ്റർ നൽകുന്ന സൂചന.
 
നീലഗിരി ഹിൽ‌സാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. കഴിഞ്ഞ വർഷം ടീം ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശിവകാർത്തികേയൻ അടുത്തിടെ പുറത്തിറക്കിയിരുന്നു.
 
ഐശ്വര്യയുടെ ഇരുപത്തഞ്ചാമത്തെ സിനിമ കൂടിയാണിത്. രതീന്ദ്രൻ പ്രസാദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പാഷൻ സ്റ്റുഡിയോയുമായി ചേർന്ന്  സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ചാണ് ചിത്രം നിർമ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article