'കേശു ഈ വീടിൻറെ നാഥൻ' തിയേറ്റർ റിലീസ് തന്നെ: നാദിർഷ

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (20:12 IST)
ആദ്യമായി സുഹൃത്തായ ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കേശു ഈ വീടിൻറെ നാഥൻ'. 68കാരനായി ദിലീപ് അഭിനയിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് വന്നതുമുതലേ ആരാധകർ ത്രില്ലിലാണ്. നടന്റെ ഗെറ്റപ്പാണ് അതിനെല്ലാം കാരണം. 
 
ഇപ്പോഴിതാ ചിത്രം തിയേറ്റർ റിലീസ് ആയിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ നാദിർഷ. തീയറ്റർ റിലീസിനായി ഒരുക്കിയ ചിത്രമാണിത്. അതിനാൽ തന്നെ നിലവിലെ സാഹചര്യം മാറി തീയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ മാത്രമേ ചിത്രം റിലീസ് ആകുകയുള്ളൂ എന്നും നാദിർഷ വ്യക്‍തമാക്കി.
 
ലോക്ക് ഡൗണിനു മുമ്പ് തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഉർവശി, അനുശ്രീ, സ്വാസിക എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article