'ആദിപുരുഷ്' മോശം അഭിപ്രായം പറഞ്ഞാല്‍ തല്ല് !

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂണ്‍ 2023 (14:57 IST)
ആദിപുരുഷ്' എന്ന പ്രഭാസ് ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞ ആളിന് കൂട്ടത്തല്ല്.ഹൈദരാബാദിലെ പ്രസാദ് ഐമാക്‌സ് തിയറ്ററിലാണ് സംഭവം നടന്നത്. സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങിയതും ആരാധകര്‍ പറയുന്ന ആളെ കൂട്ടത്തോടെ മര്‍ദ്ദിക്കുകയായിരുന്നു.
 
രാമനായി പ്രഭാസ് ചേരുന്നില്ലെന്നും വിഎഫ്ക്‌സും അത്ര നന്നായിട്ടില്ലെന്നും പറഞ്ഞ പ്രേക്ഷനാണ് മര്‍ദ്ദനമേറ്റത്. ഇയാള്‍ തന്റെ അഭിപ്രായം പറയുമ്പോഴേക്കും കേട്ടുനിന്ന ആരാധകര്‍ എത്തി മര്‍ദ്ദിക്കുകയായിരുന്നു.
<

When you say you didn’t like #Adipurush.. pic.twitter.com/haRJIvVCvb

— LetsCinema (@letscinema) June 16, 2023 >
  സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്തുവരുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article