ആദിപുരുഷ് മോശമെന്ന് പ്രേക്ഷകന്‍, വളഞ്ഞിട്ട് തല്ലി പ്രഭാസ് ആരാധകര്‍

വെള്ളി, 16 ജൂണ്‍ 2023 (14:22 IST)
ആദിപുരുഷ് സിനിമ മോശമാണെന്ന് അഭിപ്രായം പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ട് തല്ലി പ്രഭാസ് ആരാധകര്‍. കര്‍ണാടകയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിനിമ കണ്ടിറങ്ങിയ ശേഷം തന്റെ അഭിപ്രായം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെയ്ക്കുന്നതിനിടെയാണ് ഒരു കൂട്ടം ആരാധകര്‍ ചേര്‍ന്ന് യുവാവിനെ വളഞ്ഞിട്ട് തല്ലിയത്.
 
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചയാണ് വീഡിയോയ്ക്കടിയില്‍ നടക്കുന്നത്. അതേസമയം ഹനുമാന് സീറ്റ് മാറ്റിവെയ്ക്കുന്നതുള്‍പ്പടെ വലിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ട്വിറ്ററില്‍ ഉള്‍പ്പടെ മോശം അഭിപ്രായങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. പ്രഭാസ് ശ്രീരാമനായി എത്തുന്ന സിനിമയുടെ ആദ്യ ദിന ടിക്കറ്റുകള്‍ക്ക് വലിയ രീതിയിലുള്ള ബുക്കിംഗ് ലഭിച്ചിരുന്നു. അതിനാല്‍ ആദ്യ ദിനം തന്നെ ചിത്രം 50 കോടിക്ക് മുകളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ആദ്യ ദിനത്തിലെ സമ്മിശ്ര പ്രതികരണം ചിത്രത്തിന്റെ വരുന്ന ദിവസങ്ങളിലെ കളക്ഷനെ ബാധിച്ചേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍