രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷ്' റിലീസിനായി ഒരുങ്ങിക്കഴിഞ്ഞു. സിനിമ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ തിയേറ്ററുകളില്‍ ഒരു സീറ്റ് ഒഴിച്ചിട്ടുമെന്നും അത് ഹനുമാന്‍ വേണ്ടിയാണെന്നും നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു സീറ്റ് ഒരുക്കിയിരിക്കുന്നതിന്റെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ആകുന്നത്.