റോഡ് മൂവിയുമായി അനുപമ പരമേശ്വരന്‍, തെലുങ്ക് സിനിമയിലേക്ക് ദര്‍ശന രാജേന്ദ്രനും

കെ ആര്‍ അനൂപ്

വ്യാഴം, 15 ജൂണ്‍ 2023 (15:58 IST)
നടി അനുപമ പരമേശ്വരന്‍ കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്.കാര്‍ത്തികേയ 2, 18 പേജസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഒരു സ്ത്രീപക്ഷ തെലുങ്ക് ചിത്രത്തില്‍ നടി ഒപ്പുവെച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇതൊരു ട്രാവല്‍ ഡ്രാമ ആണെന്നും പ്രവീണ്‍ കാന്ദ്രെഗുലയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും കേള്‍ക്കുന്നു. ഒരു ന്യൂജെന്‍ റോഡ് മൂവിയാണിത്.
 
പ്രവീണ്‍ പറഞ്ഞ കഥ നടിക്ക് ഇഷ്ടമായെന്നും ദര്‍ശന രാജേന്ദ്രന്‍, സംഗീത തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമാണ് വിവരം. 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍