ശ്രീരാമനായി പ്രഭാസ്,'ആദിപുരുഷ്' പ്രമോഷന്‍ ജോലികള്‍ ആരംഭിച്ചു

കെ ആര്‍ അനൂപ്
വ്യാഴം, 30 മാര്‍ച്ച് 2023 (09:10 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുരാണ ഫാന്റസി ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്.രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രഭാസ് രാമനായി അഭിനയിക്കുമ്പോള്‍ കൃതി സനോന്‍ സീതയായി വേഷമിടുന്നു. 
 
രാമനവമിയോട് അനുബന്ധിച്ച് ടീം സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ പ്രമോഷന്‍ ആരംഭിച്ചു ആരംഭിച്ചു. പ്രഭാസ്, കൃതി സനോന്‍, സണ്ണി സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി കൊണ്ടാണ് പോസ്റ്റര്‍.
  
ജൂണ്‍ 16-ന് തിയേറ്ററുകളില്‍ എത്തും. 
 ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിംഗുമാണ് പോസ്റ്ററില്‍ കാണുന്നത്.  
 
 ആദിപുരുഷ് ടി-സീരീസും റെട്രോഫിലിസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാവണാസുരന്‍ എന്ന പ്രതിനായകനായാണ് സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്നത്. ഓം റൗട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article