'ആദിപുരുഷ്' റിലീസ് മാറ്റി? കാരണം ഇതാണ്

കെ ആര്‍ അനൂപ്

തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (15:46 IST)
പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന 'ആദിപുരുഷ്' റിലീസ് വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍.2023 ജനുവരി 12-ന് സിനിമ പ്രദര്‍ശനത്തിന് എത്തില്ലെന്നാണ് കേള്‍ക്കുന്നത്.
 
 ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ കാരണവും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. 
 
 തോന്നുന്നു. ചിരഞ്ജീവിയുടെ 'വാള്‍ട്ടര്‍ വീരയ്യ', നന്ദമുരി ബാലകൃഷ്ണയുടെ 'വീരസിംഹ റെഡ്ഡി', മമ്മൂട്ടിയുടെ 'ഏജന്റ്', അജിത്തിന്റെ 'തുനിവ്', വിജയ് നായകനായി എത്തുന്ന വാരിസ് തുടങ്ങിയ ചിത്രങ്ങളുമായി ഏറ്റുമുട്ടാന്‍ പ്രഭാസ് ചിത്രം തയ്യാറാകുന്നില്ല എന്നാണ് പറയപ്പെടുന്നത്.
 
 'ആദിപുരുഷ്'നിര്‍മ്മാതാക്കള്‍ പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍