ഇപ്പോഴിതാ ചിത്രത്തിൽ വില്ലനായെത്തുന്ന സൈഫ് അലി ഖാൻ്റെ ലുക്കിൽ അടിമുടി മാറ്റം വരുത്തുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാമായണത്തിലെ രാവണനുമായി സൈഫ് അലിഖാൻ്റെ സിനിമയിലെ രൂപത്തിന് സാമ്യതകളില്ലെന്ന വിമർശനത്തെ തുടർന്നാണ് തീരുമാനം. പ്രഭാസിൻ്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. 2023 ജനുവരി 12നാണ് ചിത്രത്തിൻ്റെ റിലീസ് തീയതി.