ചങ്കൂറ്റത്തോടെ വളരൂ..., മകളോട് നടി ശിവദ

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (10:13 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശിവദ മകള്‍ക്ക് അരികിലേക്ക് ഓടിയെത്തി. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടി സിനിമയിലേക്ക് തിരിച്ചെത്തിയത് ജയസൂര്യയുടെ മേരി ആവാസ് സുനോ എന്ന സിനിമയിലൂടെയായിരുന്നു.മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വെല്‍ത് മാന്‍ ഈയടുത്തായിരുന്നു ഷൂട്ടിംഗ് നടി പൂര്‍ത്തിയാക്കിയത്. മകള്‍ക്കൊപ്പം സമയം ചെലവഴിക്കുകയാണ് താരം ഇപ്പോള്‍. 
 
'പ്രിയപ്പെട്ട അരുന്ധതി... നീ സന്തോഷവാനും ചങ്കൂറ്റമുള്ളവളും നിര്‍ഭയമായ നല്ലൊരു മനുഷ്യനായി വളരണമെന്ന് അച്ചനും അമ്മയും ആഗ്രഹിക്കുന്നു. സത്യം മാത്രം പറയുക, നിന്റെ കുറവുകള്‍ ഉള്‍ക്കൊള്ളുക, നിന്റെ വിജയങ്ങള്‍ ആഘോഷിക്കുക, ഏറ്റവും പ്രധാനമായി നീ സ്വയം സ്‌നേഹിക്കുക. ശക്തരായ പെണ്‍കുട്ടിയായി വളരുക, കാരണം ശക്തരായ പെണ്‍കുട്ടികളാണ് ശക്തരായ സ്ത്രീകള്‍.നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു.'- ശിവദ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sshivada (@sshivadaoffcl)

അനുബന്ധ വാര്‍ത്തകള്‍

Next Article