പ്രായം വെറും നമ്പര്‍ മാത്രം, മലയാളികളെ മയക്കി സുധിയുടെ മീനുക്കുട്ടി, എലഗന്റ് ലുക്കില്‍ രേഖ

അഭിറാം മനോഹർ
വെള്ളി, 14 ജൂണ്‍ 2024 (18:57 IST)
Actress Rekha
തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയനായികയായിരുന്നു രേഖ. ഏയ് ഓട്ടോ, റാംജിറാവു സ്പീക്കിംഗ്,ദശരഥം തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായികയായി എത്തിയ താരം വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്നിരുന്നെങ്കിലും 2005ല്‍ ഉടയോന്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ സാരിയില്‍ സുന്ദരിയായിട്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
പിങ്ക് കോട്ടണ്‍ സില്‍ക്ക് സാരിയിലുള്ള ചിത്രങ്ങള്‍ രേഖ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴിലായി വരുന്നത്. പ്രായമായെങ്കിലും എലഗന്റ് സാരി ലുക്കില്‍ എന്തൊരു അഴകാണെന്നും ദശരഥത്തിലെ ആനിയേയും ഏയ് ഓട്ടോയിലെ സുധിയുടെ മീനുക്കുട്ടിയേയും മലയാളികള്‍ക്ക് മറക്കാനാവില്ലെന്നും പറയുന്നവര്‍ അനവധിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article