ഡയലോഗുകൾ മറക്കുന്നു,നൃത്തത്തിലെ താത്പര്യം നഷ്ടമായി: രോഗാവസ്ഥ വെളിപ്പെടുത്തി നടി ഭാനുപ്രിയ

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2023 (14:34 IST)
തെന്നിന്ത്യൻ സിനിമയിൽ ഒരുക്കാലത്ത് ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഭാനുപ്രിയ. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിൽ ഭാഗമായ ഭാനുപ്രിയ തൻ്റെ രോഗാവസ്ഥയെ പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
 
2 വർഷമായി ഓർമകൾ നഷ്ടമാകുന്ന രോഗത്തിൻ്റെ പിടിയിലാണെന്ന് താരം പറയുന്നു. നൃത്തത്തിലുള്ള താത്പര്യം തനിക്ക് നഷ്ടമായെന്നും സിനിമ ലൊക്കേഷനുകളിൽ ഡയലോഗുകൾ മറന്നുപോകുന്ന അവസ്ഥയുണ്ടായെന്നും ഭാനുപ്രിയ പറയുന്നു.വിഷാദമോ മറ്റ് പ്രശ്നങ്ങളോ തനിക്കില്ലെന്നും ചിലപ്പോൾ ആരോഗ്യാവസ്ഥയാകാം കാരണമെന്നും ഭാനുപ്രിയ പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article