ചുംബനരംഗങ്ങളിലോ സ്വിം സ്യൂട്ടിലോ അഭിനയിക്കില്ലെന്ന് പറഞ്ഞതോടെ അവർക്ക് ഞാൻ ധിക്കാരിയായി: രവീണ

ചൊവ്വ, 7 ഫെബ്രുവരി 2023 (14:31 IST)
ബോളിവുഡിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരമാണ് രവീണ ടണ്ടൻ. കെജിഎഫിലെ സുപ്രധാനമായ വേഷത്തിലൂടെ വീണ്ടും ആരാധകർക്ക് പ്രിയതാരമായി മാറിയ രവീന തൻ്റെ കരിയറിൽ നോ പറഞ്ഞ കാര്യങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ്. നോ പറഞ്ഞതോടെ ഇൻഡസ്ട്രിയിൽ തനിക്ക് അഹങ്കാരിയെന്ന പേരു ലഭിച്ചതായും രവീണ പറയുന്നു.
 
ഒരു നൃത്തം പറ്റില്ലെന്ന് തോന്നിയാൽ ഞാൻ തുറന്ന് പറയുമായിരുന്നു. നീന്തൽ വസ്ത്രങ്ങളോ ചുംബനരംഗങ്ങളോ ചെയ്യാൻ താത്പര്യമില്ലെന്നും ഞാൻ പറഞ്ഞിരുന്നു. വസ്ത്രത്തിൽ ഒരു ചുളിവ് പോലും വരാതെ ബലാത്സംഗ രംഗത്തിൽ അഭിനയിച്ച ഒരേയൊരു സ്ത്രീ ചിലപ്പോൾ ഞാനായിരിക്കും. രവീണ പറഞ്ഞു. തൻ്റെ ഈ നിർബന്ധങ്ങൾ കൊണ്ട് പലവേഷങ്ങളും തനിക്ക് നഷ്ടമായിട്ടുണ്ടെന്നും രവീണ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍