ചരിത്രമെടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ, കൈ മാത്രമല്ല ദേഹമാകെ പൊള്ളി: പ്രിയദർശൻ

തിങ്കള്‍, 6 ഫെബ്രുവരി 2023 (14:36 IST)
ചരിത്ര സിനിമകൾ ഇനി ചെയ്യില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യുമെൻ്ററി മാത്രമെ ആകുള്ളുവെന്നും ചരിത്രം സിനിമയാക്കുന്നത് അപകടകരമാണെന്നും പ്രിയദർശൻ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിൽ മരക്കാർ നല്ലവനും നമ്മൾ ഏത് വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്.ചരിത്രം ചെയ്ത് കൈ പൊള്ളിയ ആളാണ് ഞാൻ കൈ മാത്രമല്ല ദേഹമാകെ പൊള്ളി. ചരിത്രത്തെ ചരിത്രമായി എടുത്താൽ ഡോക്യുമെൻ്ററി മാത്രമെ ആകുകയുള്ളു. ഇനി ഞാൻ ചരിത്രസിനിമകൾ ചെയ്യില്ല. പ്രിയദർശൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍