നടിയെ ആക്രമിച്ച കേസ്: ക്രോസ് വിസ്‌താരം ഇന്ന്

Webdunia
തിങ്കള്‍, 22 ജൂണ്‍ 2020 (12:07 IST)
കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് നീട്ടിവെച്ച നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ പുനരാരംഭിച്ചു. കേസിൽ നടിയുടെ ക്രോസ് വിസ്‌താരം ഇന്നും നാളെയുമായി നടക്കും.
 
നടിയുടെ ക്രോസ് വിസ്‌താരം മൂന്നു ദിവസമായാണ് നടക്കുക. ഇതിന് ശേഷം നടിയുടെ സഹോദരൻ,നടന്‍ ലാലിന്റെ ഡ്രൈവര്‍ സുജിത്, നടി രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ ക്രോസ് വിസ്താരം നടക്കും.തുടർന്ന് നടൻ സിദ്ദിഖ്, നടി ഭാമ തുടങ്ങിയവരുടെ നിര്‍ണായക മൊഴികളും രേഖപ്പെടുത്തും.
 
നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിചാരണനടപടികൾ മാർച്ച് 24ഓട് കൂടെ നിർത്തിവെച്ചത്.ആറുമാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article