ആഷിഖ് അബു ഛായാഗ്രാഹകനാകുന്നു, നായിക റിമ കല്ലിങ്കൽ; 'ഹാഗർ വരുന്നു'

Webdunia
ഞായര്‍, 21 ജൂണ്‍ 2020 (14:29 IST)
സംവിധായകൻ ആഷിഖ് അബു ഛായാഗ്രാഹകനാവാനൊരുങ്ങുന്നു. മമ്മൂട്ടി നായകനായെത്തിയ ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ആഷിഖ് അബു ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്നത്. ഹാഗർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലും ഷറഫുദ്ധീനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
ഓപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിഖും റിമയും നിർമ്മിക്കുന്ന ചിത്രത്തിന് ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article