'വൈറസ്' പുറത്തിറങ്ങിയിട്ട് ഒരു വർഷം, രണ്ടാം ഭാഗം വേണമെന്ന് ആവശ്യം !

ജോര്‍ജി സാം

തിങ്കള്‍, 8 ജൂണ്‍ 2020 (12:18 IST)
ലോകം കൊറോണ വൈറസിനെതിരെ പോരാടുന്ന സമയമാണിത്. നിപ കാലത്തെ ആസ്പദമാക്കി ആഷിക് അബു ഒരുക്കിയ ചിത്രമായ വൈറസ് നമ്മുടെ അരികിൽ എത്തിയിട്ട് ഒരു വർഷം തികയുകയാണ്. സിസ്റ്റർ ലിനിയുടെ കഥാപാത്രം സിനിമയിൽ അവതരിപ്പിച്ച റിമ കല്ലിങ്കൽ വൈറസിലെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ്. 
 
വൈറസിലെ ക്ലാപ്പ് ബോർഡിന്റെ ഓർമ്മ ചിത്രം സഹിതമാണ് റിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കേണ്ട സമയമാണിത് എന്നാണ് നടി മാളവിക മോഹൻ റിമയുടെ പോസ്റ്റിനു  പ്രതികരണമായി എഴുതിയത്. ചിത്രത്തിന് കൊറോണ എന്ന പേര് മതിയെന്നും ചില ആരാധകർ കമൻറുമായി എത്തിയിട്ടുണ്ട്.
 
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, റഹ്മാന്‍, ശ്രീനാഥ് ഭാസി, പാര്‍വതി, രേവതി, രമ്യാ നമ്ബീശന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു വൈറസ് എന്ന ഹിറ്റ് ചിത്രത്തില്‍ അണിനിരന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍