വിദ്യാലയങ്ങൾ ഓഗസ്റ്റിൽ തുറന്നേയ്ക്കുമെന്ന് കേന്ദ്രമന്ത്രി

തിങ്കള്‍, 8 ജൂണ്‍ 2020 (08:01 IST)
ഡൽഹി: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യത്ത് അടച്ചിട്ടിരിയ്ക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റിന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ. ഓഗസ്റ്റ് 15ന് മുൻപായി തന്നെ സിബിഎസ്ഇ പരീക്ഷകൾ പൂർത്തികരിയ്ക്കുകയും ഫലം പ്രസിദ്ധീകരിയ്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 
 
'സാഹചര്യങ്ങൾ അനുകൂലമാവുകയും കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുവാദം നൽകുകയും ചെയ്താൽ ഓഗസ്റ്റിൽ തന്നെ സ്കൂളുകൾ തുറക്കാൻ സാധിയ്ക്കും. ജൂലൈ ഒന്നുമുതൽ 15 വരെ സിബിഎസ്ഇ പരീക്ഷകളും ജൂലൈ ഒന്നുമുതൽ 12 വരെ ഐസിഎസ്ഇ പരീക്ഷകളും നടക്കും'. മന്ത്രി പറഞ്ഞു. ലോക്‌ഡൗൺ പ്രഖ്യാപിച്ചത് മുതൽ രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍