Actor Bala Arrest: മുന്‍ ഭാര്യയുടെ പരാതി, നടന്‍ ബാല അറസ്റ്റില്‍

രേണുക വേണു
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (07:07 IST)
Actor Bala Arrest: നടനും നിര്‍മാതാവുമായ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ് കടവന്ത്ര പൊലീസിന്റെ നടപടി. കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് പൊലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയതിനാണ് മുന്‍ഭാര്യ ബാലയ്‌ക്കെതിരെ പരാതി നല്‍കിയത്. മകളുമായി ബന്ധപ്പെട്ട് ബാല സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിനു കാരണമായെന്നാണ് വിവരം. 
 
സോഷ്യല്‍ മീഡിയയിലൂടെ തുടര്‍ച്ചയായി മുന്‍ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ബാല നടത്തിയിരുന്നു. തുടക്കത്തിലൊന്നും പ്രതികരിച്ചില്ലെങ്കിലും ഈയടുത്താണ് സോഷ്യല്‍ മീഡിയയിലൂടെ ബാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പരാതിക്കാരിയായ മുന്‍ഭാര്യ രംഗത്തെത്തിയത്. 
 
മകളുമായി ബന്ധപ്പെട്ടും ബാല ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ മകള്‍ തന്നെ ഫെയ്‌സ്ബുക്ക് ലൈവില്‍ മറുപടി നല്‍കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article