Ozler Boxoffice: ശനിയാഴ്ചയും അങ്ങെടുത്ത് ഓസ്ലർ, റിലീസ് ചെയ്ത് ആദ്യ 3 ദിവസങ്ങളിൽ ജയറാം ചിത്രത്തിന് വമ്പൻ കളക്ഷൻ

അഭിറാം മനോഹർ
ഞായര്‍, 14 ജനുവരി 2024 (11:34 IST)
തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടിയതിന് പിന്നാലെ കളക്ഷനിലും വമ്പൻ മുന്നേറ്റം നടത്തി ഓസ്ലർ. ജയറാം- മിഥുൻ മാനുവേൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് മൂന്നാം ദിവസവും നേടിയത്. ആദ്യദിനം ആഗോളതലത്തിൽ ജയറാം ചിത്രം ആറുകോടിയോളം രൂപയാണ് നേടിയത്. കേരളത്തിനൊപ്പം തന്നെ ജിസിസിയിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
അതേസമയം റിലീസായി 3 ദിവസം പിന്നിടുമ്പോൾ 13 കോടിയോളം രൂപയാണ് സിനിമ കളക്ട് ചെയ്തതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യദിനത്തിൽ 2.8 കോടി രൂപയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. രണ്ടാം ദിനത്തിൽ 2.15 കോടി രൂപയായിരുന്നു കേരളത്തിൽ സിനിമയുടെ കളക്ഷൻ. ശനിയാഴ്ച ഇത് 2.60 കോടി രൂപയായി ഉയർന്നു. ഇന്ന് ഞായറാഴ്ച മികച്ച കളക്ഷൻ തന്നെയാകും ചിത്രത്തിനുണ്ടാവുക എന്നത് ഉറപ്പാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article