ജയറാമിന്റെ കൂടെ മമ്മൂട്ടി ചേർന്നപ്പോൾ രണ്ടാം ദിനവും കോടികൾ പോക്കറ്റിൽ! കളക്ഷൻ റിപ്പോർട്ട്

കെ ആര്‍ അനൂപ്

ശനി, 13 ജനുവരി 2024 (13:03 IST)
മലയാള സിനിമയ്ക്ക് പുതുവർഷം മികച്ച തുടക്കമാണ് സമ്മാനിച്ചത്. മോഹൻലാലിന്റെ നേരിന്റെ വിജയത്തിലൂടെ ആരംഭിച്ച വർഷം, ജയറാം-മമ്മൂട്ടി കോമ്പോയിൽ പിറന്ന 'ഓസ്‍ലര്‍' വിജയ യാത്ര തുടർന്നു കൊണ്ടു പോകുന്നു. ആദ്യ ദിനം ആഗോളതലത്തിൽ ആറുകോടിയോളം കളക്ഷൻ സിനിമ നേടിയിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന കണക്കുകൾ. കേരളത്തിലും ജിസിസിയിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
 
രണ്ടാം ദിനമായ ഡിസംബർ 12 വെള്ളിയാഴ്ചയും മികച്ച കളക്ഷൻ സ്വന്തമാക്കാനായി. ആദ്യദിനം ആഭ്യന്തര ബോക്സ് ഓഫീസിൽ നിന്ന് 2.8 കോടി കളക്ഷൻ നേടിയപ്പോൾ, രണ്ടാം ദിവസം 2.2 കോടിയാണ് നേടിയത്. ഇത് പാതിയിൽ പോകുകയാണെങ്കിൽ ആദ്യ വാരാന്ത്യം മികച്ചതാകും.
 
ഓസ്‌ലറിന് മൊത്തത്തിൽ 39.45% ആയിരുന്നു തീയറ്റര്‍ ഒക്യൂപെന്‍‌സി ആയിരുന്നു രണ്ടാം ദിനം ലഭിച്ചത്. വരാനിരിക്കുന്ന അവധി ദിനങ്ങൾ കൂടി വരുമ്പോൾ കളക്ഷൻ ഉയരും.വെള്ളിയാഴ്ച നൈറ്റ് ഷോകളില്‍ ഒക്യൂപെന്‍സി 69.23% ആയിരുന്നു. 
 
ജഗദീഷ്, സായ് കുമാര്‍, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വര്‍, സംഗീതം നിർവഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എന്നിവരാണ്.ഡോക്ടർ രൺധീർ കൃഷ്ണ രചന നിർവഹിച്ച ചിത്രത്തിന്റെ നിർമ്മാണത്തിലും മിഥുൻ മാനുവൽ തോമസ് പങ്കാളിയാണ്.ഇർഷാദ് എം ഹസ്സനൊപ്പം മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍