ആറാട്ടിലെ എ ആര്‍ റഹ്മാന്റെ ഡയലോഗ് ഇതാണ്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (08:52 IST)
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിലേക്ക് എ ആര്‍ റഹ്മാനെ എത്തിക്കാന്‍ നിര്‍മ്മാതാക്കള്‍ ഏറെ പാടുപെട്ടു. അധികമൊന്നും ക്യാമറയ്ക്ക് എത്താത്ത അദ്ദേഹത്തെ നടന്‍ റഹ്മാന്‍ വഴിയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
 
സിനിമയിലെ എ ആര്‍ റഹ്മാന്റെ ഒരു ഡയലോഗിനെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ തന്നെ പറയുകയാണ്. 
 
മലയാള സിനിമയോടുള്ള അടുപ്പം വെളിവാക്കുന്ന ഒരു ഡയലോഗ് അദ്ദേഹം ആറാട്ടില്‍ പറയുന്നുണ്ടെന്നാണ് സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
ഫെബ്രുവരി 18ന് മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളിലെത്തും. മരക്കാറിന് ശേഷം തിയേറ്ററിലെത്തുന്ന നടന്റെ ചിത്രം കൂടിയാകും ഇത്. ബ്രോ ഡാഡി ഒ.ട.ടിയില്‍ റിലീസ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article