പോലീസ് യൂണിഫോമില്‍ മമ്മൂട്ടി, യഥാര്‍ത്ഥ സംഭവ കഥ, ആറാട്ടിനുശേഷം മമ്മൂട്ടിക്കൊപ്പം ബി ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 8 ഫെബ്രുവരി 2022 (08:49 IST)
മോഹന്‍ലാലിന്റെ ആറാട്ടിനുശേഷം മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യാന്‍ ബി ഉണ്ണികൃഷ്ണന്‍-ഉദയകൃഷ്ണ ടീം. ഇതൊരു പോലീസ് ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. അധികം തമാശകള്‍ ഒന്നുമില്ലാത്ത ഗൗരവകരമായ ഒരു വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്.ഉദയകൃഷ്ണയുടെ സ്‌ക്രിപ്റ്റില്‍ ഒരു മാസ്സ് ചിത്രവുമായിരിക്കും.
 
സിനിമ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചിത്രീകരണം മെയ്, ജൂണ്‍ മാസങ്ങളിലായി തുടങ്ങും.
 
2010ല്‍ പുറത്തിറങ്ങിയ പ്രമാണിയില്‍ മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article