കേരളത്തിന് പുറത്ത് കിതച്ചെങ്കിലും 150 കോടിയിലെത്തി ആടുജീവിതം, മുന്നിലുള്ളത് 2018ഉം മഞ്ഞുമ്മല്‍ ബോയ്‌സും മാത്രം

അഭിറാം മനോഹർ
ഞായര്‍, 21 ഏപ്രില്‍ 2024 (12:04 IST)
റിലീസ് ചെയ്ത് ഒരു മാസമാകാനിരിക്കെ 150 കോടി ക്ലബിലേക്ക് കുതിച്ച് പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം. ആദ്യദിനത്തിലെ ആദ്യ ഷോ മുതല്‍ തന്നെ വമ്പന്‍ സ്വീകരണം ലഭിച്ചിരുന്നെങ്കിലും തുടര്‍ന്നുള്ള ദിനങ്ങളില്‍ കേരളത്തിന് വെളിയില്‍ മികച്ച കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. ആവേശം,വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്തപ്പോഴും പക്ഷേ മലയാളികള്‍ ആടുജീവിതത്തെ കൈവിട്ടില്ല. ഇപ്പോഴിതാ സിനിമ 150 കോടി ക്ലബിലെത്തിയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
 
റിലീസ് ചെയ്ത് 25 ദിവസത്തിലാണ് സിനിമ ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് സിനിമ 150 കോടിയിലെത്തിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി സിനിമയാണിത്. മഞ്ഞുമ്മല്‍ ബോയ്‌സ്,2018 എന്നീ സിനിമകളാണ് ആടുജീവിതത്തിന് മുന്നിലുള്ള മലയാളം സിനിമകള്‍. പ്രേമലു,ലൂസിഫര്‍,പുലിമുരുകന്‍ എന്നീ സിനിമകളുടെ കളക്ഷന്‍ റെക്കോര്‍ഡാണ് ആടുജീവിതം മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article