ആടുജീവിത്തിന്റെ 22 ദിവസങ്ങള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വെള്ളി, 19 ഏപ്രില്‍ 2024 (10:30 IST)
പൃഥ്വിരാജ് സുകുമാരന്‍, അമല പോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'ആടുജീവിതം' പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് 22 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര നേടിയെന്ന് നോക്കാം.മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 7.6 കോടി രൂപയുമായി യാത്ര ആരംഭിച്ചു.ഏപ്രില്‍ 18 ന് ചിത്രം 78 ലക്ഷം രൂപ നേടി.
 
ഏപ്രില്‍ 18 ന് സിനിമയുടെ ഒക്യുപെന്‍സി 28.95 ശതമാനമാണ്. മൊത്തം കളക്ഷന്‍ 78.1 കോടി രൂപയാണ്.
ഏപ്രില്‍ 6 ന് ചിത്രം ലോകമെമ്പാടുമായി 100 കോടി കടന്നതായി നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു.
 
2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍