ഗള്‍ഫിലെ അതിജീവനകഥ വീണ്ടും സിനിമയാക്കുന്നതില്‍ ത്രില്ലില്ല:ബ്ലെസി

കെ ആര്‍ അനൂപ്

വെള്ളി, 19 ഏപ്രില്‍ 2024 (12:30 IST)
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ കഥ സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ ബ്ലെസി. ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അബ്ദുല്‍ റഹീമിന്റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്നും ബ്ലെസിയെ സമീപിച്ചെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞിരുന്നു.ഇപ്പോഴിതാ സിനിമയ്ക്കുവേണ്ടി ബോബി ചെമ്മണൂര്‍ താനുമായി സംസാരിച്ചിരുന്നെന്നും ബ്ലെസിയും പറഞ്ഞു. എന്നാല്‍, താനതിന് ഇപ്പോള്‍ സന്നദ്ധനല്ലെന്നും വിമാനത്താവളത്തില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വിളിയെത്തുന്നത്. കൃത്യമായി മറുപടി പറയാന്‍കഴിയാത്ത സാഹചര്യമായിരുന്നു വെന്ന് ബ്ലെസി പറഞ്ഞു.
 
'തന്മാത്ര ചെയ്തുകഴിഞ്ഞപ്പോള്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞുകഴിഞ്ഞ് വീണ്ടും ഗള്‍ഫിലെ പ്രയാസങ്ങള്‍ മുന്‍നിര്‍ത്തി അത്തരം സിനിമകള്‍ ചെയ്യുന്നതില്‍ ത്രില്ലില്ല' -ബ്ലെസി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍