സച്ചിയേട്ടന്റെ അയ്യപ്പനും കോശിയും, ഓര്‍മ്മ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗൗരി നന്ദ

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഫെബ്രുവരി 2023 (12:36 IST)
മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി നന്ദ. ചിത്രീകരണ സമയത്ത് സംവിധായകനൊപ്പം പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഓര്‍മ്മകളിലേക്ക് പോയി നടി ഗൗരി.
അയ്യപ്പനും കോശിയില്‍ കണ്ണമ്മ എന്ന ആദിവാസി യുവതിയായാണ് ഗൗരി എത്തിയത്. പ്രഭാകരപ്പണിക്കര്‍ ,സതി ദമ്പതികളുടെ മകളാണ് ഗൗരി.
അയ്യപ്പനും കണ്ണമ്മയും തമ്മിലുള്ള ബന്ധം എങ്ങനെ ആവണം എന്ന വ്യക്തമായ ധാരണ സച്ചിയേട്ടന് ഉണ്ടായിരുന്നു. ക്ലൈമാക്‌സില്‍ കൃഷ്ണമ്മയും അയ്യപ്പനും ജയിലില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ ഞാന്‍ അയ്യപ്പന്റെ കൈയ്യില്‍ പിടിച്ച് സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു.പക്ഷേ സച്ചിയേട്ടന്‍ അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞതെന്ന് ഗൗരി പറഞ്ഞിരുന്നു.
 
 'കുറുക്കന്‍' എന്ന ശ്രീനിവാസന്‍ സിനിമയുടെ തിരക്കിലാണ് നടി ഗൗരി നന്ദ.ഷെയിന്‍ നിഗം ചിത്രം 'ബര്‍മുഡ' യിലും താരം അഭിനയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article