അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

വെള്ളി, 2 ഡിസം‌ബര്‍ 2022 (11:07 IST)
അയ്യപ്പനും കോശിയും തമിഴ് റീമേക്ക് ഒരുങ്ങുന്നു. കോളിവുഡിലെ സൂപ്പര്‍താരങ്ങളെ ചിത്രത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
 
വിക്രമും, നടനും സംവിധായകനുമായ മാധവനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.അയ്യപ്പന്‍ നായരുടെ കഥാപാത്രമായി വിക്രമും കോശി കുര്യനായി മാധവനുമാണ് വേഷമിടുന്നത്.
 
അതേസമയം സിനിമയുടെ സംവിധായകനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല.തങ്കലാന്‍ സിനിമയുടെ തിരക്കിലാണ് നടന്‍ വിക്രം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍