അറുപത്തിയെട്ടാം ദേശീയ ചലച്ചിത്ര അവാർഡിൽ തലയുയർത്തി മലയാളം സിനിമ. മികച്ച നടി,സംവിധായകൻ,സഹനടൻ ഉൾപ്പടെ പ്രധാന പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. സൂരരൈ പോട്രുവിലെ മികച്ച പ്രകടനത്തോടെ അപർണ ബാലമുരളി മികച്ച നടിയായപ്പോൾ അയ്യപ്പനും കോശിയിലൂടെ സച്ചി മികച്ച സംവിധായനുള്ള അവാർഡ് സ്വന്തമാക്കി. അയ്യപ്പനും കോശിയിലെ പ്രകടനത്തിലൂടെ ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി.
മികച്ച സംവിധായകൻ,സഹനടൻ,ഗായിക എന്നിങ്ങനെ 4 പ്രധാന പുരസ്കാരങ്ങൾ അയ്യപ്പനും കോശിയും സ്വന്തമാക്കി. അയ്യപ്പനും കോശിയിലെ ഗാനത്തിന് നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായികയായി തെരെഞ്ഞെടുക്കപ്പെട്ടത്. മികച്ച സംഘട്ടനത്തിനുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കി. മാഫിയ ശശിയ്ക്കാണ് പുരസ്കാരം. മലയാള സിനിമയായ വാങ്ക് പ്രത്യേക പരാമർശത്തിന് അർഹമായി.