ഇളയദളപതി വിജയ് ചിത്രം തെറിയെ തകർത്ത് മുന്നേറുകയാണ് സൂര്യയുടെ സയൻസ് ഫിക്ഷൻ ചിത്രം 24. ഇന്ത്യക്ക് പുറമെ റിലീസ് ചെയ്ത വിദേശരാജ്യങ്ങളും മികച്ച അഭിപ്രായമാണ് 24 ലഭിക്കുന്നത്. യു എസില്‍ വിജയ്യുടെ അടുത്തിടെ റിലീസ് ചെയ്ത 'തെരി' തീര്‍ത്ത പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് സൂര്യയുടെ '24'.
ഏപ്രിൽ 14 ന് തീയേറ്ററിലെത്തിയ തെറി പ്രീമിയര്‍ ഷോകളില്‍ നിന്ന് 251, 123 ഡോളറും റിലീസ് ചെയ്ത ആദ്യ ദിനം 130,000 ഡോളറുമാണ് നേടിയത്. അതേസമയം, പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമായി 164345 ഡോളറും റിലീസ് ചെയ്ത ആദ്യ ദിനം 2,55,000 ഡോളറുമാണ് സൂര്യയുടെ 24 നേടിയത്. ഒരു സൂര്യ ചിത്രത്തിന് യുഎസില്‍ നിന്ന് ആദ്യ ദിനത്തില്‍ ലഭിക്കുന്ന ബോക്സ് ഓഫീസ് കളക്ഷനായിരുന്നു ഇത്. 3.08 കോടിയാണ് 24 ന്റെ മൊത്തം കളക്ഷൻ.
ചിത്രത്തിന്റെ തമിഴ്, തലുങ്ക് വെര്‍ഷനുകള്‍ ഒരുമിച്ച് റിലീസ് ചെയ്ത യുഎസിലും ക്യാനഡയിലും ചിത്രം നന്നായി കളക്ട് ചെയ്യുകയാണ്. 270 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്. വിക്രം കുമാര്‍ സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ 24 മെയ് ആറിനാണ് തിയേറ്ററുകളില്‍ എത്തിയത്. സിനി ഗാലകിസായാണ് ചിത്രത്തിന്റെ വിതരണക്കാര്‍.