2 പതിറ്റാണ്ടുകള്‍, 86 സിനിമകള്‍, ഭാവനയുടെ പരിമളത്തിന് 20 വയസ്സ് !

കെ ആര്‍ അനൂപ്
ചൊവ്വ, 20 ഡിസം‌ബര്‍ 2022 (09:04 IST)
ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നാല്‍ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഭാവന. സിനിമയിലെത്തി 20 വര്‍ഷം ആഘോഷിക്കുന്ന നടിക്ക് ആശംസകളുമായി നിര്‍മാതാവ് റെനീഷ് അബ്ദുള്‍ഖാദര്‍.
 
'20 വര്‍ഷം മുമ്പ് ഈ ദിവസം ഞങ്ങള്‍ക്ക് ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്നര്‍ ലഭിച്ചു.. 2 പതിറ്റാണ്ടുകളുടെ 86 സിനിമകള്‍, ഇനിയും നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂ. ഈ വര്‍ഷങ്ങളിലെല്ലാം ഞങ്ങളെ രസിപ്പിച്ചതിന് നന്ദി.പരിമളത്തില്‍ നിന്ന് നിത്യയിലേക്കുള്ള യാത്ര തുടരുന്നു. കാര്‍ത്തിക(ഭാവനയുടെ യഥാര്‍ത്ഥ പേര്) രത്‌നമാണ് എന്നറിയുന്നതില്‍ സന്തോഷം'-റെനീഷ് അബ്ദുള്‍ഖാദര്‍ കുറിച്ചു.
 
നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രം
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്നു. 
 
സിനിമയുടെ സംവിധായകന്‍ തന്നെയാണ് രചനയും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്.ഛായാഗ്രഹണം അരുണ്‍ റുഷ്ദിയും അനീസ് നാടോടി കലാസംവിധാനവും നിര്‍വ്വഹിക്കുന്നു.ശ്യാം മോഹനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article